Home NewsKerala തൃശൂർ കോർപറേഷന്റെ സമൂഹ അടുക്കളയിലേക്കു ഭക്ഷണ വിതരണം നടത്തി

തൃശൂർ കോർപറേഷന്റെ സമൂഹ അടുക്കളയിലേക്കു ഭക്ഷണ വിതരണം നടത്തി

by editor

തൃശൂർ : തൃശൂർ കോർപറേഷന്റെ സമൂഹ അടുക്കളയിലേക്കു ഭക്ഷണ വിതരണം നടത്തി മണപ്പുറം ഫൗണ്ടേഷൻ . കോർപറേഷന് കീഴിൽ പാവപ്പെട്ടവരും അനാഥരുമായവരെയും സംരക്ഷിക്കുന്ന കേന്ദ്രങ്ങളായ കാൽദിയൻ, സെന്റ്.തോമസ്, ഹോളി ഫാമിലി തുടങ്ങിയ സ്കൂളുകളിലെ മുന്നൂറോളം അന്തേവാസികൾക്കാണു ഭക്ഷണ വിതരണം നടത്തിയത്. ചടങ്ങിൽ മേയർ എം കെ. വർഗീസ് ഭക്ഷണ പാക്കറ്റ് അന്തേവാസികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കോർപറേഷൻ സെക്രട്ടറി വിനു.സി.കുഞ്ഞപ്പൻ, മണപ്പുറം ഫിനാൻസ് കോ-പ്രൊമോട്ടറും ലയൺസ്‌ ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ, കൗൺസിലർ ഷാജൻ, മണപ്പുറം ഫിനാൻസ് ഡി.ജി.എം കെ എം. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്  :  Anju V Nair

You may also like

Leave a Comment